കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ്യ

ബെംഗളൂരു: ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നിയമസഭ പാർട്ടി കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് എസ് ബൊമ്മയ്യയെ തിരഞ്ഞെടുത്തു. ബി എസ് യെദ്യൂരപ്പ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മയ്യ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പേരുകളിൽ ഒരാളായിരുന്നു. തിങ്കളാഴ്ച രാജിവച്ച മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെപ്പോലെ പുതിയ മുഖ്യമന്ത്രിയും രാഷ്ട്രീയമായി സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളയാളാണ്.
ഇതോടെ കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. യെദിയൂരപ്പ ഇല്ലെങ്കിൽ ലിംഗായത് സമുദായം കോൺഗ്രസിനൊപ്പം നിൽക്കുമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു കോൺഗ്രസ് നേതാക്കൾ. സദാര ലിംഗായത്ത് സമുദായത്തിൽ പെട്ടവരാണ് ബസവരാജ് ബോമ്മയ്യ . ബി എസ് യെദ്യൂരപ്പയുടെ അടുത്ത സുഹൃത്തായ അദ്ദേഹം ‘ജനത പരിവാർ’ അംഗമാണ്. പിതാവ് എസ് ആർ ബോമ്മയ്യയും കർണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.