സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ആനയറ സ്വദേശിനിയായ 38കാരിക്കും പേട്ട സ്വദേശിയായ 17കാരനും കരമന സ്വദേശിനിയായ 26കാരിക്കും പൂജപ്പുര സ്വദേശിയായ 12കാരനും കിള്ളിപ്പാലം സ്വദേശിനിയായ 37കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 56 പേർക്കാണ് സിക്ക വൈറസ് സ്ഥീരീകരിച്ചത്. നിലവിൽ എട്ട് പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്.