സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ 42കാരനും കൊട്ടാരക്കര സ്വദേശിനിയായ 30കാരിക്കുമാണ് വൈറസ് ബാധ
തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ സിക്ക വൈറസ് ബാധിതരുടെ എണ്ണം 46 ആയി. അഞ്ച് പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.