കരുനാഗപ്പള്ളി കാരൂർക്കടവ് പാലത്തിന് സമീപം പള്ളിക്കലാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കല്ലുംതാഴം സ്വദേശി മുഹമ്മദ് അലി-സബീന ദമ്പതികളുടെ മകൻ മുഹമ്മദ് നിജാസ്(15) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നീന്തി രക്ഷപ്പെട്ടു.
ഇടക്കുളങ്ങര എഫ് സി ഐക്ക് സമീപത്തെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു നിജാസ്. സുഹൃത്തിനെയും കൂട്ടി കാരുർക്കടവിൽ കുളിക്കാനിറങ്ങുകയായിരുന്നു. കൊല്ലത്ത് നിന്ന് സ്‌കൂബാ ഡൈവിംഗ് ടീമെത്തിയാണ് രണ്ട് മണിയോടെ മൃതദേഹം കണ്ടെടുത്തത്.