തൃശ്ശൂർ മെഡിക്കൽ കോളജിലെ മുപ്പത് എംബിബിഎസ് വിദ്യാർഥികൾക്ക് കൊവിഡ്. ആശുപത്രിയിൽ ഡ്യൂട്ടി നോക്കിയിരുന്ന മെഡിക്കൽ വിദ്യാർഥികൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രോഗവ്യാപനം സ്ഥിരീകരിച്ച രണ്ട് ബാച്ചിലെ എല്ലാ വിദ്യാർഥികളോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്
ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർഥികൾ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പർക്കത്തിൽ വന്നിട്ടുണ്ടാകുമെന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. മെഡിക്കൽ കോളജ് ക്യാമ്പസിലെ ഇന്ത്യൻ കോഫി ഹൗസിലെ 13 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ഒരു കോഫി ഹൗസ് ജീവനക്കാരൻ മരിച്ചിരുന്നു.