മുൻമന്ത്രി വി എസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടർന്നാണ് സുനിൽകുമാറിനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുനിൽകുമാർ നേരത്തെ രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു. കൊവിഡാനനന്തര ചികിത്സക്കിടെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.