രണ്ടാം പിണറായി സർക്കാരിൽ കേരളാ കോൺഗ്രസ് എമ്മിന് ലഭിച്ച രണ്ട് കാബിനറ്റ് റാങ്ക് പദവിയിലേക്കും ആളെ തീരുമാനിച്ചു. ഒരു മന്ത്രി സ്ഥാനവും ഒരു ചീഫ് വിപ്പ് പദവിയുമാണ് കേരളാ കോൺഗ്രസിന് ലഭിച്ചത്
ഇതിൽ റോഷി അഗസ്റ്റിൻ മന്ത്രിയാകും. ചീഫ് വിപ്പായി ഡോ. എൻ ജയരാജിനെയും തീരുമാനിച്ചു. പാർട്ടിയുടെ ഔദ്യോഗിക തീരുമാനം ജോസ് കെ മാണി മുഖ്യമന്ത്രിയെ അറിയിച്ചു. രണ്ട് മന്ത്രിസ്ഥാനം കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല.
ഇടുക്കി എംഎൽഎയായ റോഷി അഗസ്റ്റിൻ അഞ്ചാം തവണയാണ് നിയമസഭയിൽ എത്തുന്നത്. കാഞ്ഞിരപ്പള്ളി എംഎൽഎയാണ് ഡോ. എൻ ജയരാജ്