റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സൗദി കുടുംബത്തെ ഇന്ത്യയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ റിയാദിലെത്തിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം പ്രതിരോധ വകുപ്പിന്റെ പ്രത്യേക എയര്‍ ആംബുലന്‍സിലാണ് ഇവരെ റിയാദ് കിംഗ് സല്‍മാന്‍ എയര്‍ബേസിലെത്തിച്ചത്.
15 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവിലാണ് എയര്‍ആംബുലന്‍സ് റിയാദിലെത്തിയത്. തുടര്‍ന്ന് ഇവരെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റി