കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ജില്ലാ കലക്ടർമാരുമായി ചർച്ച നടത്തും. ഗ്രാമീണ മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് താഴെത്തട്ടിലുള്ള ക്രമീകരണങ്ങൾ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നത്. മുഖ്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തേക്കും
രണ്ടാം തരംഗത്തിൽ ഗ്രാമീണ മേഖലയിൽ തീവ്രവ്യാപനം കുറയ്ക്കുന്നതിനായി പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. രോഗനിർണയവും വീടുകൾ കയറിയുള്ള നിരീക്ഷണവും നടത്താൻ അങ്കണവാടി, ആശ വർക്കർമാരെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി നിർദേശിചിട്ടുണ്ട്.