തൃശ്ശൂർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗി തൂങ്ങിമരിച്ചു

തൃശ്ശൂർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗി തൂങ്ങിമരിച്ചു. മുതുവറ സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. കൊവിഡ് വാർഡിലെ ശുചിമുറിക്ക് സമീപമാണ് ഇയാൾ തൂങ്ങിയത്

 

പിത്താശയ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് ശ്രീനിവാസന് കൊവിഡ് സ്ഥിരികരിച്ചത്. തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.