കൊവിഡ് രോഗിയുമായി സമ്പർക്കം; ലോകാരോഗ്യ സംഘടന മേധാവി ക്വാറന്റൈനിൽ

കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനോം ഗെബ്രിയേയസ് ക്വാറന്റൈനിൽ പ്രവേശിച്ചു. ട്വിറ്റർ വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

 

ഞാൻ ആരോഗ്യവാനാണ്. കൊവിഡ് ലക്ഷണങ്ങളില്ല. വരും ദിവസങ്ങളിൽ ക്വാറന്റൈനിലായിരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വീട്ടിലിരുന്ന് ജോലി ചെയ്യുമെന്ന് ടെഡ്രോസ് ട്വീറ്റ് ചെയ്തു