സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു; പവന് 240 രൂപ വർധിച്ചു

 

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 240 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപ വർധിച്ച് 4545 രൂപയായി

രണ്ടാഴ്ചക്കിടെ 1300ലേറെ രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1868.89 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,437 രൂപയായി.