സ്വകാര്യ ആശുപത്രികൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളുമായി സുപ്രീം കോടതി. ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ചികിത്സ നൽകേണ്ട ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങൾ ആകുകയാണ്. മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി ആശുപത്രികൾ മാറുകയാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വിമർശിച്ചു
സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.
സ്വകാര്യ ആശുപത്രികൾക്ക് അഗ്നിസുരക്ഷ അടക്കമുള്ള സംവിധാനങ്ങൾ വേണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഗുജറാത്ത് സർക്കാർ ഇതിന് ആശുപത്രികൾക്ക് സമയം നീട്ടി നൽകി. ഇത്തരം ആനുകൂല്യങ്ങൾ കാരണം ജനങ്ങൾ പൊള്ളലേറ്റ് ആശുപത്രികളിൽ മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുമെന്നും കോടതി നിരീക്ഷിച്ചു.