സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ മുൻകൂർ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ വ്യക്തികൾക്കെതിരെ കേസെടുക്കാനും അന്വേഷിക്കാനും സിബിഐക്ക് തടസ്സമില്ല. എന്നാൽ സർക്കാർ ജീവനക്കാരോ സംവിധാനങ്ങളോ ഉൾപ്പെട്ട കേസാണെങ്കിൽ സംസ്ഥാന സർക്കാരുകളുടെ അനുമതി വാങ്ങണം
ഉത്തർപ്രദേശിലെ ഒരു കേസിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. പല കേസുകളിലും സിബിഐ നേരിട്ട് കേസെടുക്കുന്ന രീതി വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതേ തുടർന്ന് കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും സിബിഐക്ക് സ്വമേധയാ കേസെടുക്കാനുള്ള അനുമതി റദ്ദാക്കുകയും ചെയ്തു.