പത്ത് കോടി രൂപ പിഴയടച്ചു; വി കെ ശശികല ജനുവരിയിൽ ജയിൽ മോചിതയായേക്കും

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വി കെ ശശികല ജയിൽ മോചിതയാകാൻ ഒരുങ്ങുന്നു.സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപ പിഴ അടച്ചതിനെ തുടർന്നാണ് ജയിൽ മോചനം സാധ്യമാകുന്നത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായാൽ ജനുവരിയോടെ ജയിൽ മോചനമുണ്ടാകുമെന്ന് ശശികലയുടെ അഭിഭാഷകൻ അറിയിച്ചു

്അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമാണ് ശശികലക്ക് വിധിച്ചത്. ജനുവരി 27ന് നാല് വർഷം തടവ് പൂർത്തിയാകും. ഈ സാഹചര്യത്തിലാണ് പത്ത് കോടി പത്ത് ലക്ഷം രൂപ കോടതിയിൽ കെട്ടിവെച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം

ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുക്കൾ അടുത്തിടെ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. ഹൈദരാബാദിലുള്ള ബിനാമി കമ്പനികളും കണ്ടുകെട്ടി