പെരിയ ഇരട്ട കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു
അതേസമയം സിബിഐ ഇതുവരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടില്ല. മറുപടി നൽകാൻ കൂടുതൽ സമയം തേടിയേക്കും. കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം എന്തിനെന്ന ചോദ്യമാണ് സംസ്ഥാന സർക്കാർ ഉയർത്തുന്നത്.
സിബിഐ അന്വേഷണം ആരംഭിച്ചെങ്കിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേസ് ഡയറി ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് സിബിഐക്ക് ഇതുവരെ നൽകിയിട്ടില്ല