കുരുന്നുകൾ അക്ഷരം എഴുതി തുടങ്ങി; വിദ്യാരംഭ ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്

വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടക്കുന്നത്. പൊതുവിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നും പരമാവധി വീടുകളിൽ തന്നെ ചടങ്ങുകൾ നടത്താനുമാണ് ആരോഗ്യവകുപ്പിന്റെ നിർദേശം

നാവിൽ എഴുതാനുപയോഗിക്കുന്ന സ്വർണം അണുവിമുക്തമാക്കണം. ഒരു കുട്ടിയുടെ നാവിൽ ഉപയോഗിച്ചത് അടുത്ത കുട്ടിക്ക് ഉപയോഗിക്കരുത്. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉറപ്പാക്കണം

 

തുഞ്ചൻപറമ്പിൽ ഇത്തവണ വിദ്യാരംഭ ചടങ്ങുകൾ ഇല്ല. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ നിയന്ത്രണങ്ങളോടെ ചടങ്ങുകൾ നടക്കുന്നുണ്ട്. ഓൺലൈനായി അപേക്ഷിച്ചവർക്ക് മാത്രമാണ് അവസരമുള്ളത്. രക്ഷിതാക്കൾ തന്നെയാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്.