വയനാട്ടിൽ സാമൂഹിക വിരുദ്ധ വാട്സ്ആപ് ഗ്രൂപ്പുകളിൽ വിദ്യാർത്ഥികൾ സജീവമാകുന്നു; സൈബർ പോലീസ് നിരീക്ഷണം ശക്തമാക്കി

സാമൂഹിക വിരുദ്ധ വാട്സ്ആപ് ഗ്രൂപ്പുകളിൽ വിദ്യാർത്ഥികൾ സജീവമാകുന്നു. സൈബർ പോലീസ് നിരീക്ഷണം ശക്തമാക്കി.
ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിൽ ഇന്റർനെറ്റ്‌ നമ്പർ ഉപയോഗിച്ച് നിർമ്മിച്ച വാട്സപ് ഗ്രൂപ്പുകൾ സജീവമാകുന്നു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ തമ്മിൽ ഉള്ള പോർവിളികളും ഗ്രൂപ്പിൽ സജീവമാകുന്നതായി പോലീസിന്റെ നിരീക്ഷണത്തിൽ വ്യക്തമായിട്ടുണ്ട്. അറക്കൽ തറവാട്, മരണ ഗ്രൂപ്പ്‌ തുടങ്ങിയ പേരുകളിൽ ആണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ഓൺലൈൻ ക്ലാസ്സുകളുടെ മറവിൽ ആണ് വിദ്യാർത്ഥികൾ ഈ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നത്. ഒരു വാട്സാപ്പ് നു ഉള്ളിൽ രഹസ്യമായ മറ്റൊരു വാട്സ്ആപ് അക്കൗണ്ട് സൗകര്യം ഉള്ള സംവിദാനത്തിലാണ് വിദ്യാർത്ഥികളുടെ ഈ നിയമ വിരുദ്ധ പ്രവർത്തനം നടക്കുന്നത്. സോഷ്യൽ മീഡിയ അനലൈസിന്റെ ഭാഗമായി വയനാട് സൈബർ ക്രൈം പോലീസിന്റെ പരിശോധനയിലാണ് ഇത് കണ്ടിത്തിയത്. ഇത്തരം നിയമ വിരുദ്ധ പ്രവർത്തനത്തിനായി വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന സിം കാർഡ്,മൊബൈൽ ഫോൺ എന്നിവയുടെ ഉടമകൾ ആയ രക്ഷിതാക്കൾ അടക്കമുള്ളവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും എന്നും ഇക്കാര്യത്തിൽ രക്ഷിതാക്കൾ ജഗരത പുലർത്തണം എന്നും വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജിജേഷ് പി കെ അറിയിച്ചു.