ഭക്ഷ്യവിഷബാധ; 11 നഴ്സിംഗ് വിദ്യാർത്ഥികൾ സുൽത്താൻ ബത്തേരി താലുക്കാശുപത്രിയിൽ ചികിത്സയിൽ .
കേന്ദ്ര സർക്കാരിന്റെ ഡി .ഡി. യു.ജി.കെ. വൈ പ്രൊജക്ടിൽ ഉൾപ്പെട്ട നേഴ്സിംഗ് അസിസ്റ്റൻറ് വിദ്യാർഥികളാണ് ചികിത്സയിലുള്ളത്. ബത്തേരി കൈപ്പഞ്ചേരി എൽ. പി സ്കൂളിലെ പരിശീലന കേന്ദ്രത്തിൽ നിന്നും ഇന്ന് രാവിലെ ഭക്ഷണം കഴിച്ച് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ;
കേന്ദ്ര സർക്കാറിന്റെ ഡി.ഡി.യു.ജി.കെ.വൈ പ്രൊജക്ട് പ്രകാരമുള്ള തൊഴിലധിഷ്ഠിത നഴ്സിംഗ് അസിസറ്റൻറ് കോഴ്സിലെ 11 വിദ്യാർത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ ബത്തേരി താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇന്ന് രാവിലെ പരിശിലനകേന്ദ്രമായ ബത്തേരി കൈപ്പഞ്ചേരി ഗവ.എൽ.പി സ്ക്കുള്ളിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥിനികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കി നൽകിയ ഭൂരിയും ബാജിയും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.30 വിദ്യാർത്ഥികളാണ് ഇവിടെ 3 മാസത്തെ തൊഴിൽ പരിശിലനത്തിൽ പങ്കെടുക്കുന്നത്.
ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിനികളാണ് ചികിത്സയിലുള്ളത്.സംഭവമറിഞ്ഞ് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരെ അദ്യാപകർ എന്ന പേരിൽ ചിലർ തടയാൻ ശ്രമിച്ച സംഭവുമുണ്ടായി.