ചന്ദനം വാഹനത്തിൽ കടത്തുന്നതിന്നിടയിൽ മൂന്നു പേർ സുൽത്താൻ  ബത്തേരി പൊലിസിന്റെ പിടിയിൽ

സുൽത്താൻ ബത്തേരി: ചന്ദനം വാഹനത്തിൽ കടത്തുന്നതിന്നിടയിൽ മൂന്നു പേർ സുൽത്താൻ  ബത്തേരി പൊലിസിന്റെ പിടിയിൽ. മലപ്പുറം, ബത്തേരി കൈപ്പഞ്ചേരി, നമ്പികൊല്ലി സ്വദേശികളാണ് പിടിയിലായത്. ഒരാൾ ഓടി രക്ഷപ്പെട്ടു. നമ്പികൊല്ലി സ്വദേശി പുതിയേടത്ത് റോബിൻ(30), കൈപ്പഞ്ചേരി പാലത്തി ജുനൈസ്(29), മലപ്പുറം പെരിവള്ളൂർ സ്വദേശി കുടിലിൽ മുഹമ്മദ് അനസ്(29) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന റാഫി എയാൾ ഓടിരക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച കാറിൽ നിന്നും 7 കഷ്ണം ചന്ദനവും കണ്ടെടുത്തു. വാഹനവും പൊലിസ് കസ്റ്റഡിയിൽ. കഴിഞ്ഞ രാത്രിയിൽ നൈറ്റ് പട്രോളിംഗിനിടെ ഡയറ്റിന് സമീപം വെച്ചാണ് ഇവർ പിടിയിലായത്.