തിരുവനന്തപുരം പെരിങ്ങമലയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു
തിരുവനന്തപുരം പാലോട് പെരിങ്ങമലയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. പേത്തലയിൽ കരിക്കകത്ത് മോഴയാനയാണ് ചരിഞ്ഞത്. ഇന്ന് രാവിലെയാണ് നാട്ടുകാർ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങു മറിക്കാൻ നോക്കവെയാണ് തെങ്ങ് പുഴുത് ലൈൻ കമ്പിയിൽ വീണ് കാട്ടാനക്ക് ഷോക്കേറ്റത്. നാട്ടുകാർ ഫോറസ്റ്റിനെ വിവരം അറിച്ചതിനെ തുടർന്ന് പാലോട് റെയ്ഞ്ച് ഓഫീസർ, ഡി.എഫ്.ഒ എന്നിവർ സ്ഥലത്ത് എത്തി പോസ്റ്റു മോർട്ടം നടപടികള്‍ക്ക് തുടക്കമിട്ടു. വനത്തിനുള്ളിൽ ദഹനത്തിനുള്ള നടപടികളും ആരംഭിച്ചു. സ്ഥിരമായി ആ വഴി വരുന്ന കാട്ടാനയാണ്…