മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പ രാജിവെച്ചതോടെ കർണാടകയിൽ പുതിയ മുഖ്യമന്ത്രിക്കായുള്ള ചർച്ചകൾ സജീവം. ബിജെപി ദേശീയ നിരീക്ഷകരായി അരുൺ സിംഗും ധർമേന്ദ്ര പ്രധാനും ഇന്ന് ബംഗളൂരുവിലെത്തും.
ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, ഉപമുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ലക്ഷ്മൺ സുവാധി, മന്ത്രി മുരുകേശ് നിരാനി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള ആളാണെങ്കിൽ വൊക്കലിംഗ, ദളിത് വിഭാഗത്തിൽ നിന്നുള്ളവർ ഉപമുഖ്യമന്ത്രിമാരാകും
എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകി മന്ത്രിസഭയിൽ വൻ അഴിച്ചുപണി നടത്താനാണ് തീരുമാനം. അതേസമയം യെദ്യൂരപ്പ ആരാധകരുടെ പ്രതിഷേധം സംസ്ഥാനത്ത് തുടരുകയാണ്.