അസം-മിസോറം അതിർത്തിയിൽ സംഘർഷം അതീവ രൂക്ഷാവസ്ഥയിലേക്ക്. മിസോറം പോലീസ് നടത്തിയ വെടിവെപ്പിൽ ആറ് അസം പോലീസുകാർ കൊല്ലപ്പെട്ടു. നിരവധി നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ശർമയാണ് ഇക്കാര്യമറിയിച്ചത്.
മിസോറം അതിർത്തിയിലെ ചില നിർമാണങ്ങൾ അസം സർക്കാർ പൊളിച്ചുനീക്കിയതിനെ തുടർന്നാണ് സംഘർഷത്തിന് തുടക്കമായത്. പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം നേരിട്ട് ഇടപെട്ടിരുന്നുവെങ്കിലും സംഘർഷത്തിന് അയവുവന്നിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു.