സമരം ചെയ്യുന്ന പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന് പിന്തുണയുമായി കെ എസ് യു തലസ്ഥാനത്ത് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു
സംസ്ഥാന സെക്രട്ടറി നബീൽ കല്ലമ്പലം അടക്കമുള്ളവർക്ക് പരുക്കേറ്റു. പെൺകുട്ടികൾ അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷമുണ്ടാക്കിയ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു.
പത്തോളം പ്രവർത്തകർക്കും അഞ്ച് പോലീസുകാർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് പ്രവർത്തകരും അക്രമമവുമായി എത്തിയതോടെയാണ് തലസ്ഥാനം യുദ്ധക്കളമായത്.
സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാനുള്ള ശ്രമം നടക്കില്ലെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞു. നെയിം പ്ലേറ്റ് മാറ്റിയ പോലീസുകാർ പ്രവർത്തകരെ അടിച്ചൊതുക്കിയെന്നും അഭിജിത്ത് പറഞ്ഞു.