തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റ്ുഡിയോയിൽ ഷൂട്ടിംഗിന് എത്തിയ നടൻ പി ശ്രീകുമാറിനും അണിയറ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റുഡിയോ അടച്ചിട്ടു. ഡിവോഴ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പി ശ്രീകുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റുഡിയോയും ഇതോടൊപ്പമുള്ള ചലചിത്ര കോർപറേഷന്റെ ആസ്ഥാന ഓഫീസും ഒരാഴ്ചത്തേക്ക് അടച്ചിടും. നടനെ കൂടാതെ വസ്ത്രാലങ്കാരകൻ, ഫോട്ടോ ഗ്രാഫർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് അണിയറ പ്രവർത്തകർ നിരീക്ഷണത്തിലാണ്.