മലപ്പുറത്ത് ലാത്തി കണ്ട് എംഎസ്എഫുകാർ ഓടിക്കയറിയത് സിപിഎം സമരവേദിയിലേക്ക്; സംഘര്‍ഷത്തില്‍ നിരവധി പേർക്ക് പരുക്ക്

അനധികൃത നിയമനങ്ങൾ പ്രതിഷേധിച്ച് മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ കടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശി.

സംഘർഷത്തിൽ ഏഴ് എംഎസ്എഫ് പ്രവർത്തകർക്കും ഒരു പോലീസുകാരനും പരുക്കേറ്റു. ലാത്തിയടി പേടിച്ചോടിയ എംഎസ്എഫുകാർ സിപിഎമ്മിന്റെ കർഷകര സമരവേദിയിലേക്ക് കയറാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി

എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. പിന്നാലെ സിപിഎം-എംഎസ്എഫുകാർ തമ്മിൽ സംഘർഷമുണ്ടായി. പോലീസ് വീണ്ടും ലാത്തി വീശി. വിപി സാനുവിന് നേരെ എംഎസ്എഫുകാർ കല്ലെറിഞ്ഞതായി സിപിഎം ആരോപിച്ചു.