ശശികലയുടെ വാഹനറാലിയിൽ പങ്കെടുത്ത കാറുകൾക്ക് തീപിടിച്ചു; ആളപായമില്ല

നാല് വർഷം ജയിലിൽ ശിക്ഷ അനുഭവിച്ച് മടങ്ങി വരുന്ന ശശികലയക്ക് വൻ സ്വീകരണം ഒരുക്കി അനുയായികൾ. ബംഗളൂരവിൽ നിന്ന് രാവിലെ ഏഴരയോടെയാണ് ശശികല ചെന്നൈയിലേക്ക് തിരിച്ചത്. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര

അണ്ണാഡിഎംകെ പാർട്ടി കൊടി കാറിൽ കെട്ടിയാണ് ശശികല യാത്ര തുടങ്ങിയത്. പാർട്ടി കൊടി പിന്നീട് പോലീസ് അഴിച്ചു മാറ്റിയതോടെ മറ്റൊരു വാഹനത്തിൽ ശശികല യാത്ര തുടരുകയായിരുന്നു. ഇതിനിടെ കൃഷ്ണ ഗിരി ഗോൾ ഗേറ്റിന് സമീപത്ത് വെച്ച് കാറുകൾക്ക് തീപിടിച്ചു

സ്വീകരണ റാലിയിൽ പങ്കെടുക്കാനെത്തിയ രണ്ട് കാറുകൾക്കാണ് തീപിടിച്ചത്. റാലിക്കിടെ പടക്കം പൊട്ടിക്കുമ്പോഴായിരുന്നു അപകടം. ആർക്കും പരുക്കില്ല.