ശശികലയുടെ മോചനം ഉടനുണ്ടാകും; ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് അഭിഭാഷകൻ

അനധികൃത സ്വത്ത് സമ്പാദന കുറ്റത്തിന് ജയിലിൽ കഴിയുന്ന വി കെ ശശികല ഉടൻ മോചിതയാകുമെന്ന് അഭിഭാഷകൻ. നാല് മാസത്തെ ശിക്ഷായിളവിന് ശശികല അപേക്ഷ നൽകിയിരുന്നു. ശിക്ഷായിളവ് പരിഗണിക്കുകയാണെന്നും ഈ മാസം അവസാനത്തോടെ മോചനമുണ്ടാകുമെന്നും അഭിഭാഷകൻ പറഞ്ഞു

 

നിലവിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ശശികലയുള്ളത്. ശിക്ഷാകാലയിളവ് ജയിൽ അധികൃതർ പരിഗണിച്ചതായും ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നുമാണ് അറിയുന്നത്. ഇതോടെ ശശികല തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ പുറത്തിറങ്ങുമെന്ന് ഏകദേശം ഉറപ്പായി

 

നാല് വർഷം തടവിനും പത്ത് കോടി രൂപ പിഴയുമാണ് ശശികലക്ക് വിധിച്ചത്. നാല് വർഷം തടവ് ജനുവരി 27ന് പൂർത്തിയാകും. ഈ സാഹചര്യത്തിൽ പത്ത് കോടി രൂപ പിഴ അടക്കുകയും ചെയ്തിരുന്നു.