മലപ്പുറം മൂത്തേടത്ത് യുഡിഎഫ്-എൽഡിഎഫ് സംഘർഷം. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. ഒരു ഡിവൈഎഫ്‌ഐ പ്രവർത്തകനും മൂന്ന് യുഡിഎഫ് പ്രവർത്തകർക്കുമാണ് പരുക്കേറ്റത്.
പരുക്കേറ്റ ഡിവൈഎഫ്‌ഐ എടക്കര ബ്ലോക്ക് കമ്മിറ്റിയംഗം ക്രിസ്റ്റി ജോണിനെ എടക്കര സ്വകാര്യ ആശുപത്രിയിലും യുഡിഎഫ് പ്രവർത്തകരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.