വിഖ്യാത നോവൽ ആടുജീവിതത്തിന്റെ പ്രസാധകൻ കൃഷ്ണദാസ് അന്തരിച്ചു

 

തൃശൂര്‍: എക്കാലവും മലയാള സാഹിത്യത്തിൽ ഓർത്തുവയ്ക്കാൻ പോന്ന അനേകം വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രസാധകന്‍ കൃഷ്ണദാസ് അന്തരിച്ചു. ഏറെ പ്രസിദ്ധമായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ പ്രസാധകനാണ് കൃഷ്ണദാസ്. മലയാള പുസ്തക പ്രസാധക രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ഗ്രീന്‍ ബുക്ക്‌സിന്റെ സംഘാടകനാണ് കൃഷ്ണദാസ്.

150 പതിപ്പുകള്‍ പിന്നിട്ട് മലയാള നോവല്‍ സാഹിത്യത്തില്‍ ചരിത്രം സൃഷ്ടിച്ച ബെന്യാമിന്റെ ആടുജീവിതം തന്നെയായിരുന്നു കൃഷ്ണദാസിന്റെ പ്രസാധക ജീവിതത്തിലെ ഏറ്റവും വലിയ സംഭാവന. ‘ദുബായ്പുഴ’ എന്ന പുസ്തകത്തിന്റെ രചയിതാവും അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ സ്ഥാപകരില്‍ പ്രധാനിയുമാണ് കൃഷ്ണദാസ്.

ഗള്‍ഫ് യുദ്ധകാലത്ത് ദേശാഭിമാനി ദിനപ്പത്രത്തിനുവേണ്ടി നിന്ന് തുടര്‍ച്ചയായി വാര്‍ത്തകള്‍ എഴുതി. അക്കാലത്ത് മുന്‍പേജില്‍ കൃഷ്ണദാസിന്റെ സ്റ്റോറികള്‍ പ്രാധാന്യത്തോടെ നല്‍കിയിരുന്നു. മലയാള സാഹിത്യത്തിൽ കൃഷ്ണദാസിന്റെ സംഭാവനകൾ ഇപ്പോഴും കാലതീതമായി നിലനിൽക്കുന്നുണ്ട്.