Headlines

ഗസയിൽ ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം; നാല് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഗസയിലെ നാസർ ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ
നാല് മാധ്യമപ്രവർത്തകർ അടക്കം 15 പേർ കൊല്ലപ്പെട്ടു. അൽജസീറ , അസോസിയേറ്റഡ് പ്രസ്, റോയിട്ടേഴ്സ് എന്നിവയിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

വിഷയത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ -ഹമാസ് യുദ്ധം തുടങ്ങിയത് മുതൽ 244 മാധ്യമപ്രവർത്തകരാണ് ഗസയിൽ
കൊല്ലപ്പെട്ടത്.

രണ്ടാഴ്ച്ച മുമ്പ് സമാനമായ രീതിയിൽ അൽ ഷിഫ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആറ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടായാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്. പ്രശസ്ത യുദ്ധ റിപ്പോർട്ടറായ അൽ ജസീറയുടെ അനസ് അൽ ഷരീഫ് ഉൾപ്പെടെയുള്ളവരാണ് അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഗസ സിറ്റി പിടിച്ചെടുക്കാനുള്ള ആദ്യഘട്ട ആക്രമണം ആരംഭിച്ചതായി ഇസ്രയേലി സൈന്യം പറഞ്ഞിരുന്നു. 60,000ത്തോളം വരുന്ന കരുതൽ സൈനികരെ സെപ്റ്റംബർ ആരംഭത്തോടെ ഗസയിൽ വിന്ന്യസിക്കുമെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. സൈന്യം നീക്കം തുടങ്ങിക്കഴിഞ്ഞാൽ ആയിരക്കണക്കിന് പലസ്തീനികൾ ഗസ സിറ്റിയിൽ നിന്ന് തെക്കൻ ഗസയിലേക്ക് നീങ്ങേണ്ടിവരും. വെടിനിർത്തൽ ധാരണകൾക്ക് തയ്യാറാകാതെ നിഷ്കളങ്കരായ ജനങ്ങൾക്കുമേൽ ക്രൂരമായ യുദ്ധം തുടരാനാണ് ഈ നീക്കത്തിലൂടെ ഇസ്രയേൽ ഉദ്ദേശിക്കുന്നതെന്ന് ഹമാസ് പ്രതികരിച്ചു.