അബുദബി: പ്രവാസികള്‍ക്ക് വേണ്ടി ഇന്ത്യയും യു എ ഇയും ഏര്‍പ്പെടുത്തിയ പ്രത്യേക യാത്രാ സംവിധാനം ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായി യു എ ഇയിലേക്ക് പുറപ്പെടുന്ന വിമാനങ്ങളിലാണ് പ്രവാസികള്‍ക്ക് യു എ ഇയിലെത്താന്‍ സാധിക്കുക.
ഈ വിമാനങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആഗസ്റ്റ് അഞ്ച് മുതല്‍ ആരംഭിക്കും. വന്ദേഭാരത് മിഷന്റെ മാത്രമല്ല ചാര്‍ട്ടര്‍ ചെയ്ത് സര്‍വ്വീസ് നടത്തുന്ന യു എ ഇയുടെ വിമാനങ്ങളിലും സ്വകാര്യ വിമാനങ്ങളിലും യു എ ഇയിലെത്താം.
ജൂലൈ പകുതി മുതല്‍ ആരംഭിച്ച പ്രത്യേക സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്തി കാല്‍ ലക്ഷത്തോളം പ്രവാസികള്‍ യു എ ഇയിലെത്തിയിട്ടുണ്ട്. യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.