മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായി. ഇഡിയുടെ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഇന്ന് വിധി വരാനിരിക്കെയാണ് ഇതിന് കാത്തിരിക്കാതെ ചോദ്യം ചെയ്യലിന് ഹാജരായത്
നേരത്തെ മൂന്ന് തവണ നോട്ടീസ് നൽകിയപ്പോഴും രവീന്ദ്രൻ ഹാജരായിരുന്നില്ല. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ രണ്ട് തവണ ഹാജരാകാതിരുന്നത്. ആദ്യത്തെ തവണ കൊവിഡിനെ തുടർന്നും ഹാജരായിരുന്നില്ല