കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ. രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മിൽ പൊരുത്തക്കേടെന്നും അന്വേഷണസംഘം അറിയിച്ചു.
തിങ്കളാഴ്ച കൂടുതൽ രേഖകളുമായി ഹാജരാകാൻ സിഎം രവീന്ദ്രന് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 26 മണിക്കൂർ നേരം ഇ ഡി രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. രവീന്ദ്രന്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ഇഡി നേരത്തെ ശേഖരിച്ചിരുന്നു.
എന്നാൽ രവീന്ദ്രൻ ഹാജരാക്കിയ വരുമാനം സംബന്ധിച്ച കണക്കുകൾ ഇതുമായി പൊരുത്തപ്പെടുന്നതല്ല. കൂടുതൽ രേഖകൾ ഹാജാരാക്കാനുണ്ടെങ്കിൽ തിങ്കളാഴ്ച എത്തിക്കണമെന്നാണ് നിർദേശം