സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഇന്ന് ഹാജരാകുന്നതിൽ അവ്യക്തത. ഇന്ന് ഹാജരാകുന്ന കാര്യത്തിൽ കസ്റ്റംസിന് വിനോദിനിയിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
ലൈഫ് മിഷൻ പദ്ധതിക്ക് യൂനിടാക് എംഡി കോഴയായി നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് വിനോദിനിയെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത്. ഇന്ന് ഹാജരാകനായിരുന്നു നിർദേശം
യുഎഇ കോൺസുൽ ജനറലിന് നൽകിയ ഐ ഫോൺ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യിൽ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കുന്നതിനായാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ അന്വേഷണ സംഘം നിർദേശിച്ചിട്ടുള്ളത്.