കൊവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം പരാജയം; വാക്‌സിൻ ഉത്സവം മറ്റൊരു തട്ടിപ്പെന്ന് രാഹുൽ ഗാന്ധി

 

രാജ്യത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി. കേന്ദ്രത്തിന്റെ വാക്‌സിൻ ഉത്സവം മറ്റൊരു തട്ടിപ്പാണ്. രാജ്യത്ത് കിടക്കകളോ വെന്റിലേറ്ററുകളോ വാക്‌സിനോ ലഭ്യമല്ല. പരിശോധനകളില്ല. ഓക്‌സിജനുമില്ല.

ഉത്സവം ഒരു തട്ടിപ്പാണ് എന്ന് രാഹുൽ ട്വീറ്റ് ചെയ്തു. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് രൂപം നൽകിയ പി എം കെയേഴ്‌സ് എന്താണ് ചെയ്യുന്നതെന്നും രാഹുൽ ചോദിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളിലെത്തിയ സാഹചര്യത്തിലാണ് രാഹുലിന്റെ വിമർശനം.