രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷത പ്രാപിക്കുമ്പോൾ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള സർക്കാർ നയങ്ങൾ പരാജയപ്പെട്ടതാണ് രണ്ടാംതരംഗത്തിന് ഇടയാക്കിയതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
വാക്‌സിനേഷനൊപ്പം ജനങ്ങളെ സാമ്പത്തികമായും സർക്കാർ സഹായിക്കണമായിരുന്നു. അതിഥി തൊഴിലാളികൾ വീണ്ടും പലായനത്തിന് നിർബന്ധിതരാകുകയാണെന്നും രാഹുൽ വിമർശിച്ചു.
കഴിഞ്ഞ അഞ്ച് ദിവസമായി രാജ്യത്ത് ഒരു ലക്ഷത്തിലധികമാണ് കൊവിഡ് പ്രതിദിന കേസുകൾ. ഇന്ന് ഒന്നര ലക്ഷത്തിനടുത്ത് ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.