ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും അഭാവമാണ് കൊവിഡ് മരണം വർധിക്കാൻ കാരണമെന്ന് രാഹുൽ ഗാന്ധി. ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. രാജ്യത്തെ കൊവിഡ് മരണം ഒറ്റ ദിവസം 2263 ആയി ഉയർന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിമർശനം
പല സംസ്ഥാനങ്ങളിലും ഓക്‌സിജൻ ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ മരിച്ചത് 25 രോഗികളാണ്.