സെയിൽസ് കൗണ്ടറിലെ ഒരു ജീവനക്കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനാൽ കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ പ്രാദേശിക കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് അടച്ചു .മൂന്നു ദിവസത്തേക്കാണ് ഓഫീസ് പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചത്.മറ്റ് ജീവനക്കാരുടെ പരിശോധന നടത്തിയ ശേഷമേ ഇനി ഓഫീസ് തുറക്കുകയുള്ളു. ഇന്നു ഉച്ചയോടെയാണ് ഓഫീസ് അടച്ചത്. കേന്ദ്രത്തിന് ഉള്ളിലും പുറത്തും ജീവനക്കാരിയുമായി സമ്പർക്കത്തിൽ ഉള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്