മുട്ടിലില്‍ പഞ്ചായത്ത് സെക്രട്ടറിക്കും വാര്‍ഡ് മെമ്പര്‍ക്കും കോവിഡ് ;പഞ്ചായത്ത് ഓഫീസ് അടച്ചു

ഇതോടെ സെക്രട്ടറിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഓഫീസ് സ്റ്റാഫ് അടക്കം നിരീക്ഷണത്തില്‍ പോയി.ഇതിനുമുന്‍പും മറ്റൊരു വാര്‍ഡ് മെമ്പര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫീസ് അടച്ചിരുന്നു.എന്നാല്‍ ഇന്നലത്തെ പരിശോധന ഫലം വന്നതോടെ പഞ്ചായത്ത് ഓഫീസ് താല്‍ക്കാലികമായി വീണ്ടും അടച്ചു. തെരഞ്ഞെടുപ്പിന്റെ അവസാനമാസങ്ങളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും, കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി ഭരതന്‍ പറഞ്ഞു. ഇന്നലെ മാത്രം മുട്ടില്‍ സ്വദേശികളായ ഏഴു പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്