മുഖ്യമന്ത്രിയുടെ അഗ്നി രക്ഷാ പുരസ്കാരത്തിന് അർഹരായി രണ്ട് വയനാട്ടുകാർ

മാനന്തവാടി അഗ്നി രക്ഷാ നിലയം   സീനിയർ ഫയർ ഓഫീസർ  സെബാസ്റ്റ്യൻ ജോസഫ് ,  കൽപ്പറ്റ അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ  കെ.സുരേഷ് എന്നിവരാണ് ഈ വർഷത്തെ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായത്.  പയ്യംമ്പള്ളി സ്വദേശിയാണ് സെബാസ്റ്റ്യൻ ജോസഫ് . സുഗന്ധഗിരി സ്വദേശിയാണ് കെ. സുരേഷ്  . ഇരുവരും ഒട്ടേറെ അതി സാഹസികമായ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും , രക്ഷാ ദൗത്യത്തിൽ ഏർപ്പെട്ട് നിരവധി  ജീവൻ രക്ഷപ്പെടുത്തുകയും ചെയ്തവരാണ്. അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ അവാർഡ്  സമ്മാനിക്കും.