കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ അവസ്ഥയിൽ. തലസ്ഥാനത്ത് ഇന്ന് 222 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 203 പേരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത് എന്നത് സ്ഥിതി ഗുരുതരമാക്കുന്നു
ആറ് ആരോഗ്യപ്രവർത്തകർക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 25 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഏഴ് ഡോക്ടർമാരടക്കം 17 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഡോക്ടർമാരുൾപ്പടെ 150 ജീവനക്കാർ നരീക്ഷണത്തിലാണ്
സംസ്ഥാനത്ത് ഇന്ന് 821 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 629 പേരും സമ്പർക്കത്തിലൂടെയാണ്. രോഗബാധിതരുടെ എണ്ണത്തിലും സമ്പർക്ക രോഗികളുടെ എണ്ണത്തിലും ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്
കാസർകോട് ജില്ലയിൽ 57 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 48 പേർക്കും സമ്പർക്കത്തിലൂടെയാണ്. എറണാകുളത്ത് 98 പേരിൽ 84 പേർക്കും പാലക്കാട് 81 പേരിൽ 70 പേർക്കും കൊലത്ത് 75 പേരിൽ 61 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.