ചൊവ്വാഴ്ച ബിഹാറിലെ ലഖിസരായി ജില്ലയിൽ വാഹനാപകടത്തിൽ ആറ് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച ആറ് പേരിൽ അഞ്ച് പേരും അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ബന്ധുക്കളാണെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച രാവിലെ ഹൽസി പോലീസ് സ്റ്റേഷൻ കീഴിലുള്ള പിപ്ര ഗ്രാമത്തിന് സമീപം സിക്കന്ദ്ര-ഷെയ്ഖ്പുര ദേശീയ പാത-333 ലാണ് അപകടമുണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു. പട്‌നയിൽ നിന്ന് ജാമുയിയിലേക്ക് മടങ്ങുകയായിരുന്ന ഇവർ ഒരു ബന്ധുവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ പോയതായിരുന്നു.
പെട്ടെന്ന് അവരുടെ വാഹനം കാലിയായ എൽപിജി സിലിണ്ടറുകൾ നിറച്ച ട്രക്കിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ആറുപേർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. നാലുപേരെ ഗുരുതരാവസ്ഥയിൽ ജമുയിയിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലാൽജിത് സിംഗ്, അദ്ദേഹത്തിന്റെ രണ്ട് മക്കളായ അമിത് ശേഖർ എന്ന നെമാനി സിംഗ്, റാം ചന്ദ്ര സിംഗ്, മകൾ ബേബി ദേവി, മരുമകൾ അനിത ദേവി, ഡ്രൈവർ പ്രീതം കുമാർ എന്നിവരാണ് മരിച്ചത്.
ഹരിയാനയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് സിംഗിന്റെ ഭാര്യാ സഹോദരനായിരുന്നു ലാൽജിത് സിംഗ്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ ബന്ധുവാണ് ഒ പി സിംഗ്.
ഒപി സിംഗിന്റെ സഹോദരി ഗീതാ ദേവിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് ജമുയിയിലേക്ക് മടങ്ങുകയായിരുന്നു അപകടത്തിൽപെട്ടവർ.