പത്മവിഭൂഷൺ പുരസ്‌കാരം തിരിച്ചു നൽകാനൊരുങ്ങി പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ. കേന്ദ്രസർക്കാരിന്റെ കർഷകരോടുള്ള വഞ്ചനയിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് പ്രകാശ് സിംഗ് ബാദലിന്റെ ശിരോമണി അകാലിദൾ നേരത്തെ എൻഡിഎ വിട്ടിരുന്നു. പ്രതിഷേധം കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പത്മവിഭൂഷൺ പുരസ്‌കാരം തിരികെ നൽകുന്നത്.
2015ലാണ് പ്രകാശ് സിംഗ് ബാദലിന് പത്മവിഭൂഷൺ സമ്മാനിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയാണിത്.