കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച അതിരടയാള കല്ല് കണ്ണൂർ മാടായിയിൽ പിഴുതുമാറ്റിയ നിലയിൽ. സർവേ കല്ലുകൾ പിഴുതു മാറ്റുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. മാടായിപ്പാറയിലാണ് കെ റെയിലിന്റെ അഞ്ച് കല്ലുകൾ പിഴുതെറിഞ്ഞത്
മാടായി ഗവ. ഗസ്റ്റ് ഹൗസിനും മാടായി ഗവ. ഗേൾസ് ഹൈസ്‌കൂളിനും ഇടയിലുള്ള അഞ്ച് കല്ലുകളാണ് എടുത്തുമാറ്റിയത്. ജനുവരി 15 മുതൽ പരിസ്ഥിതി ആഘാത പഠനം നടത്താനിരിക്കെയാണ് ആക്രമണം. അതേസമയം കോൺഗ്രസല്ല കല്ലുകൾ പിഴുതുമാറ്റിയതെന്ന് കെ സുധാകരൻ പറഞ്ഞു. തന്റെ ആഹ്വാനപ്രകാരമുള്ള പിഴുതെറിയലല്ല ഇത്. കോൺഗ്രസ് മുൻകൂട്ടി പ്രഖ്യാപിച്ചതിന് ശേഷമേ പിഴുതെറിയൂ എന്നും സുധാകരൻ പറഞ്ഞു.