കെ റെയിൽ വിഷയത്തിൽ ശശി തരൂർ എംപിക്കുള്ള അഭിപ്രായത്തെ കുറിച്ച് അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അദ്ദേഹത്തോട് ചോദിക്കാതെ പ്രതികരിക്കുന്നത് ശരിയല്ല. വിഷയം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യും. ശശി തരൂർ എടുത്ത നിലപാട് തെറ്റാണെങ്കിൽ തിരുത്താൻ ആവശ്യപ്പെടും. അദ്ദേഹം പാർട്ടിയെ അംഗീകരിക്കുന്ന ഒരാളാണെന്നും കെ സുധാകരൻ പറഞ്ഞു
കെ റെയിലിൽ ശശി തരൂർ നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല. കെ റെയിലിന് എതിരാണെന്ന് പാർട്ടിയും യുഡിഎഫും അഭിപ്രായം പറഞ്ഞിട്ടുണ്ട്. കെ റെയിൽ അശാസ്ത്രീയമാണ്. ഒരുകാരണവശാലും കേരളത്തിൽ അനുവദിക്കാൻ സാധിക്കില്ല.
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച് മുസ്ലിം ലീഗ് പറഞ്ഞത് അവരുടെ അഭിപ്രായമാണ്. ഇക്കാര്യത്തിൽ ജനാധിപത്യ രാജ്യത്ത് ജനവികാരത്തിന്റെ സമ്മിശ്ര പ്രതികരണമുണ്ടാകും. കോൺഗ്രസ് ഇതുവരെ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
The Best Online Portal in Malayalam