ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്ക് സുപ്രീം കോടതി രണ്ട് മാസത്തെ പരോൾ അനുവദിച്ചു

 

 

ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തിക്ക് കണ്ണിന്റെ ചികിത്സക്കായി രണ്ട് മാസത്തെ പരോൾ സുപ്രീം കോടതി അനുവദിച്ചു. തിരുവനന്തപുരം റവന്യു ജില്ലയിൽ പ്രവേശിക്കില്ലെന്ന സത്യവാങ്മൂലം സമർപ്പിക്കാൻ അനുശാന്തിയോട് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് പരോൾ

മൂന്നര വയസ്സുള്ള സ്വന്തം മകളെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തിയെന്ന് സർക്കാർ വാദിച്ചിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയത്. പ്രതിക്ക് ജയിലിൽ ചികിത്സ നൽകുന്നുണ്ട്. അതിനാൽ പരോൾ അനുവദിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു

എന്നാൽ കഴിഞ്ഞ എട്ട് വർഷമായി അനുശാന്തിക്ക് പരോൾ ലഭിക്കുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഇനിയും വൈകിയാൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നും പ്രതിഭാഗം പറഞ്ഞു.