കൊച്ചി വാഴക്കാലയിലെ പാറമടയിൽ കന്യാസ്ത്രീയായ ജസീനയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. സെന്റ് തോമസ് ഡി എസ് ടി കോൺവെന്റ് അന്തേവാസിയായിരുന്നു ജസീന. മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
45കാരിയായ ജസീനയെ മഠത്തിൽ നിന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് മഠം അധികാരികൾ പോലീസിൽ പരാതി നൽകിയത്. പിന്നാലെ മഠത്തിന് സമീപത്തുള്ള പാറമടയിൽ നിന്ന് മൃതദേഹം ലഭിക്കുകയായിരുന്നു. ജസീന പത്ത് വർഷമായി മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയിരുന്നുവെന്നാണ് മഠം അധികൃതർ പറയുന്നത്
സീനയുടെ മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കൾ സംഭവമറിഞ്ഞ് മഠത്തിൽ വന്നിട്ടുണ്ട്. ജസീന മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്ന വിവരം വീട്ടുകാർക്ക് പക്ഷേ അറിയില്ലായിരുന്നു. ആഴമുള്ള കുളത്തിൽ നിന്ന് ഇത്ര വേഗം മൃതദേഹം കണ്ടെത്തിയതിൽ സംശയമുണ്ടെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും പോലീസിനെ അറിയിച്ചു.