യുക്രൈൻ യുദ്ധത്തിൽ സാധാരണക്കാരെ കവചമാക്കുന്നു; ആക്രമണം സൈനിക കേന്ദ്രങ്ങളിൽ മാത്രമെന്നും റഷ്യ

 

യുക്രൈനിലെ നഗരങ്ങൾ റഷ്യ പിടിച്ചടക്കില്ലെന്ന് റഷ്യ. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനാണ് ശ്രമം. യുക്രൈൻ സൈനിക താവളങ്ങൾക്ക് നേരെ മാത്രമാണ് ആക്രമണമെന്നും റഷ്യൻ പ്രതിരോധ മന്ത്രി പറഞ്ഞു.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യുക്രൈനിലെ സാധാരണക്കാരെ റഷ്യക്കെതിരായി യുദ്ധത്തിന് ഉപയോഗിക്കുകയാണ്. സൈനികരല്ലാത്ത സാധാരണക്കാരെ മനുഷ്യകവചമായി യുക്രൈൻ ഉപയോഗിക്കുകയാണെന്നും റഷ്യ ആരോപിച്ചു.

യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ആണവായുധങ്ങൾ പിൻവലിക്കാൻ അമേരിക്ക തയ്യാറാകണമെന്നും റഷ്യൻ പ്രതിരോധ മന്ത്രി പറഞ്ഞു. അതേസമയം ഖാർകീവിൽ നടന്ന ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശി നവീനാണ് കൊല്ലപ്പെട്ടത്.