വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര

  കൊച്ചി: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു. ഏത് സ്‌റ്റേഷനില്‍ നിന്ന് ഏത് സ്‌റ്റേഷനുകളിലേക്കും സ്ത്രീകൾക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം. സൗജന്യ യാത്ര ഒരുക്കുന്നതിനൊപ്പം വിവിധ സ്റ്റേഷനുകളില്‍ പല മത്സരങ്ങളും മറ്റ് പരിപാടികളും കൊച്ചി മെട്രോ സംഘടിപ്പിച്ചിട്ടുണ്ട്.

Read More

യുദ്ധത്തിൽ യുക്രൈന് ഒപ്പമാണെന്ന് യൂറോപ്യൻ രാജ്യങ്ങൾ തെളിയിക്കണം: സെലൻസ്‌കി

  റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈന് ഒപ്പമാണ് യൂറോപ്യൻ രാജ്യങ്ങൾ തെളിയിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. നാടിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് പോരാടുന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണിത്. ഞങ്ങളുടെ കരുത്ത് എന്താണെന്ന് ഞങ്ങൾ തെളിയിച്ചു. യുദ്ധത്തിൽ ഞങ്ങൾക്കൊപ്പമാണെന്ന് യൂറോപ്യൻ രാജ്യങ്ങൾ തെളിയിക്കണമെന്നും സെലൻസ്‌കി പറഞ്ഞു. യുക്രൈനെ തകർക്കാൻ ആർക്കും സാധിക്കില്ല. പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും സെലൻസ്‌കി പറഞ്ഞു. എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് യൂറോപ്യൻ യൂണിയൻ സെലൻസ്‌കിയുടെ വാക്കുകളെ സ്വീകരിച്ചത്.

Read More

റഷ്യയ്‌ക്കെതിരായ ഉപരോധം ശക്തമാക്കാൻ തയ്യാറെന്ന് ബോറിസ് ജോൺസൺ

  രാജ്യത്തെ സംരക്ഷിക്കാനുള്ള യുക്രൈൻ ജനതയുടെ ആഗ്രഹത്തെ വ്‌ളാഡിമിർ പുടിൻ കുറച്ചുകാണുന്നതായി ബോറിസ് ജോൺസൺ. പടിഞ്ഞാറിന്റെ ഐക്യവും ദൃഢനിശ്ചയവും പുടിൻ കുറച്ചുകാണുന്നു. ഉപരോധത്തിലൂടെ റഷ്യയിൽ സാമ്പത്തിക സമ്മർദ്ദം ഉണ്ടാകും . റഷ്യൻ അധിനിവേശത്തിനിടയിൽ രാജ്യത്തെയും ലോകത്തെയും അണിനിരത്തിയ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ ധീരതയെയും ബോറിസ് പ്രശംസിച്ചു. യുകെയും മറ്റുള്ളവരും പ്രവചിച്ച ദുരന്തം വ്‌ളാഡിമിർ പുടിന്റെ അധിനിവേശത്തോടെ സംഭവിച്ചു. സംഭവിക്കുന്നത് പ്രതീക്ഷിച്ചതിലും മോശമാണ്. യൂറോപ്യൻ ഭൂഖണ്ഡത്തിൽ സംഭവിക്കുന്ന ദുരന്തമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്.“കുട്ടികളെ കൊല്ലാൻ ടവർ ബ്ലോക്കുകളിലേക്ക് മിസൈലുകൾ…

Read More

മമ്മൂട്ടിയും മോഹൻലാലിനെയും പിന്നിലാക്കി ഇൻസ്റ്റയിൽ ദുൽഖർ തരംഗം

മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ മലയാള സിനിമ നായകനിരയിലെത്തിയത് അതിവേഗമായിരുന്നു. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. അഭിനേതാവെന്നതിന് പുറമെ ഗായകനെന്ന നിലയിലും താരം തിളങ്ങി. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പിന്തള്ളിയിരിക്കുകയാണ് ദുൽഖർ. ഇൻസ്റ്റഗ്രാമിൽ ഒരു കോടി ഫോളോവർമാരെയാണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്. ദുൽഖർ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. തന്റെ പോസ്റ്റുകളും ചിന്തകളും സഹിക്കുന്ന ആരാധകരോട് സ്‌നേഹവും കടപ്പാടും താരം കുറിച്ചു. മോഹൻലാലിനും, മമ്മൂട്ടിക്കും വളരെ ദൂരം മുന്നിലാണ്…

Read More

നവീന്റെ വേർപാടിൽ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി

യുക്രൈനിൽ കൊല്ലപ്പെട്ട നവീൻ്റെ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. നവീൻ്റെ പിതാവുമായി സംസാരിച്ച പ്രധാനമന്ത്രി നവീന്റെ വേർപാടിൽ ദുഃഖം അറിയിച്ചു. കർണാടക സ്വദേശിയായ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥി നവീൻ എസ് ജ്ഞാനഗൗഡറാണ് ഇന്ന് ഖാ‍ർകീവിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. തൊട്ടുസമീപത്തുള്ള ഗവർണർ ഹൗസ് ലക്ഷ്യമിട്ടായിരുന്നു ഷെല്ലാക്രമണം. യുക്രൈനിൽ സുരക്ഷിതനാണെന്നും ഇന്ന് തന്നെ അതിർത്തിയിലേക്ക് തിരിക്കുമെന്നും രാവിലെ വീട്ടുകാരുമായി ഫോണിൽ സംസാരിക്കുമ്പോൾ നവീൻ പറഞ്ഞിരുന്നു. മകൻറെ…

Read More

യുക്രൈൻ യുദ്ധത്തിൽ സാധാരണക്കാരെ കവചമാക്കുന്നു; ആക്രമണം സൈനിക കേന്ദ്രങ്ങളിൽ മാത്രമെന്നും റഷ്യ

  യുക്രൈനിലെ നഗരങ്ങൾ റഷ്യ പിടിച്ചടക്കില്ലെന്ന് റഷ്യ. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനാണ് ശ്രമം. യുക്രൈൻ സൈനിക താവളങ്ങൾക്ക് നേരെ മാത്രമാണ് ആക്രമണമെന്നും റഷ്യൻ പ്രതിരോധ മന്ത്രി പറഞ്ഞു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യുക്രൈനിലെ സാധാരണക്കാരെ റഷ്യക്കെതിരായി യുദ്ധത്തിന് ഉപയോഗിക്കുകയാണ്. സൈനികരല്ലാത്ത സാധാരണക്കാരെ മനുഷ്യകവചമായി യുക്രൈൻ ഉപയോഗിക്കുകയാണെന്നും റഷ്യ ആരോപിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ആണവായുധങ്ങൾ പിൻവലിക്കാൻ അമേരിക്ക തയ്യാറാകണമെന്നും റഷ്യൻ പ്രതിരോധ മന്ത്രി പറഞ്ഞു. അതേസമയം ഖാർകീവിൽ നടന്ന ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശി…

Read More

യുക്രൈന് 70 യുദ്ധ വിമാനങ്ങൾ നൽകുമെന്ന് യൂറോപ്യൻ യൂണിയൻ

യുക്രൈന് 70 യുദ്ധ വിമാനങ്ങൾ നൽകുമെന്ന് യൂറോപ്യൻ യൂണിയൻ. റഷ്യൻ നിർമിത വിമാനങ്ങളാകും നൽകുക. 16 മിഗ്-29 വിമാനങ്ങളും, 14 സു- 25 വിമാനങ്ങളും ബൾഗേരിയയാണ് നൽകുക. പോളണ്ട് 28 മിഗ്-29 വിമാനങ്ങളും, സ്ലോവാക്യ 12 മിഗ് -29 വിമാനങ്ങളും നൽകും. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്ക് അവരവരുടെ ഇഷ്ടപ്രകാരം പടക്കോപ്പുകളും വിമാനങ്ങളും നൽകാമെന്ന് യൂറോപ്യൻ യൂണിയൻ സെക്യൂരിറ്റി ചീഫ് ജോസഫ് ബോറൽ അറിയിച്ചിരുന്നു. യുദ്ധ വിമാനങ്ങൾക്ക് പുറമെ, ആന്റി-ആർമർ റോക്കറ്റുകൾ, മെഷീൻ ഗൺ, ആർട്ടില്ലറി എന്നിവയും നൽകും….

Read More

ഓപറേഷൻ ഗംഗ: രണ്ട് വിമാനങ്ങളിൽ 434 പേർ കൂടി ഡൽഹിയിലെത്തി

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഓപറേഷൻ ഗംഗ തുടരുന്നു. രണ്ട് വിമാനങ്ങൾ കൂടി ബുഡാപെസ്റ്റിൽ നിന്നും ബുക്കാറെസ്റ്റിൽ നിന്നുമായി ഡൽഹിയിലെത്തി. രണ്ട് ഇൻഡിഗോ വിമാനങ്ങളിലാണ് 434 പേർ ഡൽഹിയിലെത്തിയത്. ഇതിനോടകം 9 വിമാനങ്ങളിലായി 2212 ഇന്ത്യക്കാരെയാണ് യുക്രൈനിൽ നിന്ന് തിരികെ എത്തിച്ചത്. അതേസമയം രക്ഷാദൗത്യത്തിന്റെ വേഗത വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വ്യോമസേനയും രക്ഷാ ദൗത്യത്തിന്റെ ഭാഗമാകും. വ്യോമസേനയുടെ നാല് സി 17 വിമാനങ്ങളാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നത്. അതേസമയം യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി റഷ്യൻ…

Read More

യുക്രൈനിലെ ഖാർകീവിൽ ഇന്ത്യൻ വിദ്യാർഥി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു; മരിച്ചത് കർണാടക സ്വദേശി

യുക്രൈനിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ഖാർകീവിൽ നടന്ന ആക്രമണത്തിലാണ് കർണാടക സ്വദേശിയും ഖാർകീവ് മെഡിക്കൽ യൂണിവേഴ്‌സിറ്റി നാലാം വർഷ വിദ്യാർഥിയുമായ നവീൻ ജ്ഞാനഗൗഡർ എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ഖാർകീവിലുള്ള മലയാളി വിദ്യാർഥികളും നവീന്റെ മരണം സ്ഥിരീകരിക്കുന്നുണ്ട് ഇന്ത്യൻ വിദ്യാർഥി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന വിവരം വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട നവീന്റെ മാതാപിതാക്കൾ ചെന്നൈയിലാണുള്ളത്. ഇവരുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ഷെല്ലാക്രമണത്തിൽ ഒരു ഇസ്രായേലി പൗരനും കൊല്ലപ്പെട്ടിട്ടുണ്ട് ഖാർകീവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർഥിക്ക് ജീവൻ…

Read More

സംസ്ഥാനത്ത് ഇന്ന് 2846 പേർക്ക് കൊവിഡ്, 2 മരണം; 4325 പേർക്ക് രോഗമുക്തി

കേരളത്തിൽ 2,846 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂർ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട് 114, കണ്ണൂർ 113, വയനാട് 112, ആലപ്പുഴ 111, കാസർഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 93,948 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 92,065 പേർ…

Read More